Sunday, July 31, 2011

ഇസ്ലാം മതം

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍..

ഇസ്ലാം എന്താണ് എന്നും, അതിന്‍റെ വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചും വളരെ ലളിതമായ രീതിയില്‍ എങ്ങനെ നോക്കി കാണാം. നമസ്കാരം എന്താണ് എന്നറിയാത്ത ഒരാള്‍ക്ക്, അതിന്‍റെ രീതിയും കര്‍മ്മവും പരിചയപ്പെടുതുന്നതിലും നല്ലത്, അതിന്‍റെ ആവശ്യകതയെ കുറിച്ചും അത് ഉപേക്ഷിച്ചാലുണ്ടാകുന്ന നഷ്ടത്തെ കുറിച്ചും ബോധിപ്പിക്കുന്നതാണ്. ഇസ്ലാമിനെ കുറിച്ച് കുറച്ചു  കാര്യങ്ങള്‍...ഇസ്ലാമിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി..

അനുസരണം, കീഴ്വഴക്കം, സമ്പൂര്‍ണ സമര്‍പ്പണം, സമദാനം എന്നിങ്ങനെയാണ് ഇസ്ലാം എന്ന പദത്തിന്‍റെ അര്‍ഥം. ഈ പ്രപഞ്ചത്തിലുള്ള സര്‍വ വസ്തുക്കളും ഒരു നിയമത്തിനു അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.ആ നിയമത്തില്‍ നിന്നും, വ്യെതിചലിക്കാന്‍  അവക്ക്‌ ആവില്ല. വായു, വെള്ളം, വെളിച്ചം, ഭൂമി, സൂര്യന്‍, വൃക്ഷലതാധികള്‍;   അങ്ങനെ ഈ ലോകത്തുള്ള സര്‍വ വസ്തുക്കളും ആ നിയമം അനുസരിക്കുന്നു. ആ നിയമങ്ങള്‍ മഹാനായ ഒരു പരാശക്തി നിര്‍മിച്ചതാണ്. അതിനര്‍ത്ഥം സമസ്ത ലോകത്തിന്റെയും മതം ഇസ്ലാമാണ്.  പ്രപഞ്ചരക്ഷിതാവിന്‍റെ ആ നിയമങ്ങള്‍ അണുവിട വ്യത്യാസം ഇല്ലാതെ അനുസരിക്കുന്നതിനാല്‍ സര്‍വചരാചരങ്ങളും മുസ്ലിം ആണ്.. 


അതില്‍ നിന്നും വിശേഷബുദ്ധിയാല്‍ അനുഗ്രഹീതനായ മനുഷന്‍ മാത്രമാണ് വ്യത്യസ്തന്‍. മനുഷ്യനെ നമുക്ക് രണ്ടായി തിരിച്ചിരിക്കുന്നു. ഒന്നാമന്‍ തന്‍റെ സൃഷ്ടാവിനെ തിരിച്ചറിയുകയും, അവനെ യജമാനനായി സ്വീകരിക്കുകയും ചെയ്ത മുസ്ലിം ആണ്. എന്നാല്‍, രണ്ടാമത്തെ ആള്‍, മുസ്ലിമായി ജനിച്ചു വളര്‍ന്നു, പക്ഷെ സ്വന്തം ബുദ്ധിയാല്‍ ദൈവത്തെ തിരിച്ചറിയാന്‍ സാധിക്കാത്ത കാഫിര്‍ (ദൈവനിഷേധിയാണ്). അത് അക്രമവും, ധിക്കാരവും, രാജ്യ ദ്രോഹവും, നന്ദികേടുമാണ്.  അതുവഴി അവന്‍ സ്വയം നഷ്ടത്തിനുള്ള സാമഗ്രികള്‍ സ്വയം ഒരുക്കുകയാണ് ചെയ്യുന്നത്. അതവനെ നഷ്ടപെട്ടവനും പരാജിതനും ആക്കി തീര്‍ക്കുന്നു.

എന്നാല്‍ സൃഷ്ടാവിനെ തിരിച്ചറിയുകയും, അവന്‍റെ ഗുണഗണങ്ങള്‍ മനസിലാക്കുകയും ചെയ്ത വ്യക്തിയുടെ സ്വഭാവത്തില്‍ ദൈവഭക്തിയും, സത്യസന്തതയും, സന്മാര്‍ഗദൃഷ്ടിയും ഉണ്ടായിരിക്കും.  സര്‍വ സ്വത്തും ദൈവത്തിന്‍റെതാണെന്നും, ആ അനാമത്തുകള്‍ തനിക്ക്‌ നല്‍കിയിട്ടുള്ള അധികാര സ്വാതന്ത്ര്യം ദൈവഹിതം അനുസരിച്ചു പെരുമാറേണ്ട ഒന്നാണെന്നും, ആ അനാമത്തുകള്‍ ദൈവം ഒരു നാളില്‍ തിരിച്ചു വാങ്ങും എന്നും, അതിന്‍റെ കണക്കുകള്‍ താന്‍ ബോധിപ്പിക്കേണ്ടി വരുമെന്നും അവന്‍ മനസിലാക്കുന്നു. (പടച്ചതംബുരാന്‍ നമ്മെ എല്ലാവരെയും, വിജയിച്ച ആ മുസ്ലിമിന്‍റെ ഗണത്തില്‍ ഉള്‍പെടുത്തുമാറാകട്ടെ..ആമീന്‍).


നന്മ തിനമകളെ തിരിച്ചറിയാന്‍ ഒരു ദൈവ വിശ്വാസിക്ക് വളരെ എളുപ്പത്തില്‍ സാധിക്കും. ജ്ഞാന-കര്‍മ മേഖലകളില്‍ അവന്‍ ശരിയായ വഴിയിലെ സഞ്ചരിക്കൂ.ഈ മനുഷ്യനെക്കാള്‍ ശ്രേഷ്ഠനും മാന്യനുമായ മറ്റൊരാളെ കാണാന്‍ സാധിക്കില്ല. കാരണം അയാളുടെ ശിരസ്സ്‌ ദൈവതിന്റെയല്ലാതെ മറ്റൊരാളുടെ മുന്നിലും കുനിയുന്നില്ല. അയാളുടെ കൈ ദൈവേതരന്മാരുടെ  മുന്‍പിലേക്ക് നീളുന്നില്ല. ഇയാളെക്കാള്‍ ശക്തനായ മറ്റൊരാള്‍ ഉണ്ടാവില്ല, കാരണം ഇയാള്‍ക്ക് ദൈവത്തെ ഒഴിച്ച് മറ്റൊരാളെ ഭയമില്ല.അയാള്‍ വിശ്വാസവഞ്ചന ചെയ്യുകയില്ല. ആ വ്യക്തി ഏറ്റവും ഉത്തമനായ സുഹൃത്ത്‌ ആയിരിക്കും.


അങ്ങനെ ഈ ലോകത്ത്‌ മന്യതയോട് കൂടി ജീവിതം നയിച്ചശേഷം അവന്‍ സ്വനാഥനായ സൃഷ്ടാവിന്റെ തിരുസന്നിധിയില്‍ ഹാജരാവുന്നു. ദൈവം തന്റെ കരുണാകടാക്ഷങ്ങളും സ്നേഹനുഗ്രഹങ്ങളും അവന്റെ മേല്‍ വര്‍ഷിക്കുന്നു. ഇതാകുന്നു ശാശ്വതമായ വിജയം.


ഇതാണ് ഇസ്ലാം-പ്രകൃതി മതം. ഇത് ഒരു സമുദായത്തോടോ, രാജ്യത്തോടോ മാത്രം ബന്ധപെട്ടതല്ല. എല്ലാ കാലത്തും എല്ലാ രാജ്യത്തും, എല്ലാ സമുദായങ്ങളിലും കഴിഞ്ഞു പോയ ദൈവഭക്തരും സത്യസന്ധരുമായ എല്ലാ സത്ജനങ്ങളുടെയും മതമായിരുന്നു. ചിലരുടെ ഭാഷയില്‍ ഇതിന്റെ പേര് ഇസ്ലാം എന്നായിരിക്കാം, മറ്റു പേരിലും അറിയപെട്ടിരിക്കാം. ഏതായാലും അവര്‍ 'മുസ്ലിം'ങ്ങള്‍ തന്നെ ആയിരുന്നു.


കടപ്പാട് : ഇസ്ലാം മതം, അബുല്‍ അആലാ മൌദുദി (1945)   

8 comments:

  1. www.dhishaa.blogspot.com

    nannayi...

    ReplyDelete
  2. റമദാന്‍ വന്നു .. പുണ്ണ്യങ്ങ ളുടെ പൂക്കാലവും
    പുണ്ണ്യങ്ങ ളുടെ പൂക്കാലവും നന്മകളുടെ വസന്ത കാലവുമാണ് റമദാന്‍.വിശ്വാസിക്ക് വഴിയും വെളിച്ചവുമാണ് റമദാന്‍.കരുത്തും കാതലുമാണ്;സമരവും സഹാനവുമാണ്.വിശുദ്ധ ഖുര്‍ആന്‍ പെയ്തിറങ്ങിയ നാളുകള്‍.അനുഗ്രഹത്തിന്റെ മേഘപ്പെയ്ത്തായി മാലാഖക്കൂട്ടം മണ്ണിനെ ആശീര്‍വദിക്കുന്ന പകലിരവുകള്‍.മനുഷ്യനെ ഏറെ പുഷ്കലമാക്കുന്ന സുക്ര്തങ്ങളുടെ വസന്തം.റമദാന്‍ വാക്കുകള്‍ക്കും വര്‍ണണകള്‍ക്കും അതീതമാകുന്നു

    www.vallithodika.blogspot.com

    ReplyDelete
  3. വള്ളിതൊടികാ...വളരെ നന്ദി..

    ReplyDelete
  4. നന്ദി നൌഷാദ് ഇക്കാ..

    ReplyDelete
  5. സംരംഭത്തിനു ആശംസകള്‍ ...എങ്ങോട്ടും ചായ്‌വ് പ്രകടിപ്പിക്കാതെ നേരേതന്നെ പോകട്ടെ വണ്ടി..കൂടെയുണ്ട്.. ..

    ReplyDelete
  6. @നവാസ്‌..എങ്ങോട്ടും ചായ്‌വ് പ്രകടിപ്പിക്കാതെ നേരേതന്നെ പോകണം എന്നാണു ആഗ്രഹം..കൂടെ കൂടിയതിനു നന്ദി..

    ReplyDelete
  7. ഇസ്ലാം എന്നതൊരു ജാതി പേരല്ല,ജീവിതരീതിയാണ്


    Chapter No:41
    Fussilat
    33 - 33
    അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌?(33)

    ReplyDelete